യുക്രൈന്‍റെ മേൽ ആണവായുധ പ്രയോഗം നടത്തുമെന്ന റഷ്യൻ പ്രസിഡണ്ട് വ്ളാഡ്മിർ പുടിൻ്റെ ഭീഷണി വെറും വാക്കുകളല്ല, യാഥാർത്ഥ്യമാണെന്ന് റഷ്യൻ രാഷ്ട്രീയ നേതാവ് ഗ്രിഗറി യവിലൻസ്കി. ക്രൈമിയ തിരിച്ചുപിടിക്കാൻ യുക്രൈന്‍ ശ്രമിച്ചാൽ ആക്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിഷയം ഗൗരവമുള്ളതാണെന്നും ഗ്രിഗറി പറഞ്ഞു. യുക്രൈന് അമേരിക്കയുടെ പിന്തുണ നിലനിൽക്കെ ഏതു സമയത്തും ആണവായുധ പ്രയോഗത്തിന് തയ്യാറാണെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ദില്ലിയിൽ ജി20 യോഗത്തിനിടെ യുക്രെയ്നു നേരെയുള്ള ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോയോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയും ചൈനയും ഒഴികെ എല്ലാ രാജ്യങ്ങളും യുക്രൈന്‍ ആക്രമണത്തെ അപലപിച്ചുവെങ്കിലും സമവായ സൂചനകൾ ഒന്നും ഉണ്ടായിരുന്നില്ല.